വടകര പോലിസ് സബ് ഡിവിഷന്‍ പരിധിയില്‍ നിരോധനാജ്ഞ

വടകര: വടകര പോലിസ് സബ്ബ് ഡിവിഷന്‍ പരിധിയില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവര്‍ തമ്മില്‍ ആക്രമണം നടന്നു വരുന്നതിന്റെ അടിസ്ഥാനത്തി ല്‍ സബ് ഡിവിഷന്‍ പരിധിയില്‍ ഇന്ന് മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ കേരളാ പോ ലിസ് ആക്ട് 79 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി റൂറല്‍ ജില്ലാ പോലിസ് സൂപ്രണ്ട് എം കെ പുഷ്‌ക്കരന്‍ അറിയിച്ചു.
സബ് ഡിവിഷന്‍ പരിധിയിലെ വടകര, ചോമ്പാല, എടച്ചേരി, പയ്യോളി, മേപ്പയൂര്‍, കൊയിലാണ്ടി, അത്തോളി എന്നീ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ജില്ലാ പോലിസ് മേധാവിയുടെ മുന്‍ കൂട്ടി അനുമതിയില്ലാതെ പ്രകടനമോ, പൊതുയോഗമോ, മറ്റു പരിപാടികളോ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ നടത്താന്‍ പാടില്ലെന്നും അറിയിപ്പില്‍ പറഞ്ഞു.
അക്രമ സംഭവങ്ങളുണ്ടാവുമെന്ന രഹസ്യ റിപോ ര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ. നിരോധനാജ്ഞ പുറപ്പെടുവിച്ച സാഹചര്യത്തില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലായി പോലിസിനെ വിന്യസിച്ചു.

RELATED STORIES

Share it
Top