വടകരയില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീടിനുനേരെ ബോംബേറ്‌

വടകര: യുവമോര്‍ച്ച നേതാവിന്റെ വീടിനുനേരെ ബോംബേറ്. യുവമോര്‍ച്ച വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വികെ നിധിന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ബോബെറിഞ്ഞത്. ബോംബേറില്‍ വീടിന്റെ മതിലിനും, ജനലുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ചുമരിന് നേരെ എറിഞ്ഞതിനാന്‍ വലിയ ആഴത്തില്‍ കുഴി രൂപപ്പെട്ടു. ബോംബേറ് ഏറ് നടക്കുന്നതിന് തൊട്ട് മുമ്പാണ് നിധിന്‍ വരാന്തയില്‍ നിന്നും അകത്തേക്ക് കയറിയത്.
അക്രമത്തിന് പിന്നില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് നിധിന്‍ പറഞ്ഞു. കുറച്ച് നാളുകളായി തനിക്ക് സിപിഎമ്മില്‍ നിന്നും പരസ്യമായ വധിഭീഷണിയുള്ളതായും നിധിന്‍ പറഞ്ഞു. പ്രദേശത്ത് സിപിഎം-ബിജെപിയുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടത് സംബന്ധിച്ച് പ്രശ്‌നം നിലനില്‍ക്കുകയാണ്. സംഭവത്തില്‍ നിധിന്‍ വടകര പോലീസില്‍ പരാതി നല്‍കി. ബോംബേറ് നടന്ന വീട്ടില്‍ ഡിവൈഎസ്പി അടക്കമുള്ള പോലീസ് സന്ദര്‍ശിച്ചു. പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്ത് വരികയാണ്.

RELATED STORIES

Share it
Top