വടകരയിലെ ബസ്സ്റ്റാന്‍ഡുകളില്‍ മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിക്കണം

വടകര: പ്രതിദിനം കുടുംബസമ്മേതം നൂറുകണക്കിനാളുകള്‍ വുന്നുപോകുന്ന വടകരയില്‍ തുറസായിക്കിടക്കുന്ന രണ്ട് ബസ് സ്റ്റാന്‍ഡുകളിലെയും മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക സൗകര്യമില്ലാത്തതു കാരണം സ്റ്റാന്‍ഡിന് പുറത്തുള്ള ഹോട്ടലുകളില്‍ പോയി മറവിലിരുന്ന് മുലയൂട്ടുന്നത് നിത്യസംഭവമാണ്. ഇതിനു പരിഹാരം കാണാന്‍ ഇതുവരെ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
ഈ ആവശ്യം ഉന്നയിക്കാന്‍ പോലും നഗരസഭയില്‍ ആളില്ലെന്നതാണ് ആശ്ചര്യമാണ്. വടകരയിലെ സ്റ്റാന്‍ഡുകളിലെക്കാള്‍ സൗകര്യം കുറഞ്ഞ തൊട്ടടുത്ത പയ്യോളി ബസ് സ്റ്റാന്‍ഡില്‍ പോലും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചിരുന്നു.
അതുകൊണ്ട് തന്നെ വടകരയിലെ സ്റ്റാന്‍ഡുകളില്‍ എത്രയും പെട്ടെന്ന് മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിക്കണമെന്ന് ഐഎന്‍ടിയുസി വടകര താലൂക്ക് കമ്മിറ്റി പ്രവര്‍ത്തക യോഗം പ്രമേയം മുഖേന ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യോഗം അഡ്വ.ഇ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പിഎം വേലായുധന്‍ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കണ്ണോത്ത്, കെടികെ അശോകന്‍, അജിത് പ്രസാദ് കുയ്യാലില്‍, നാരായണനഗരം പത്മനാഭന്‍, മനോജ് പിലാത്തോട്ടം. പികെ ബാലകൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top