വജ്രജൂബിലി ജില്ലാതല ആഘോഷം: മാതൃകാ നിയമസഭയില്‍ വിദ്യാര്‍ഥികളുടെ മികച്ച പ്രകടനം

കാഞ്ഞങ്ങാട്്: സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ജില്ലാതല ആഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് സമാപനം. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മാതൃക നിയമസഭയോടെയാണ് രണ്ടുദിവസത്തെ പരിപാടികള്‍ക്ക് സമാപനമായത്. സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ജില്ലയിലെ വിവിധ കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത മാതൃക നിയമസഭ അരങ്ങേറിയത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മുതലുള്ള രണ്ടു ദിവസത്തെ നിയമസഭാ പ്രവര്‍ത്തനങ്ങളാണ് ഒന്നര മണിക്കുര്‍ നീണ്ട മാതൃക നിയമസഭയില്‍ അവതരിപ്പിച്ചത്. ഗവര്‍ണറുടെ പ്രസംഗം, ചോദ്യോത്തരവേള, അടിയന്തരപ്രമേയം, ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍, പേപ്പറുകള്‍ മേശപ്പുറത്തുവയ്ക്കല്‍, റിപ്പോര്‍ട്ട് സമര്‍പ്പണം, ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ച എന്നിവ ഉള്‍ക്കൊള്ളിച്ചിരുന്നു.  മാതൃകാ നിയമസഭയുടെ ഗവര്‍ണറായി കോടോത്ത് ഡോ. അംബേദ്കര്‍ ജിഎച്ച്എസ്എസിലെ പി സന്ദിപ്ത രാഗ്, മുഖ്യമന്ത്രിയായി പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ പി ശ്രീലക്ഷ്മി, സ്പീക്കറായി കാസര്‍കോട്  ഗവ. കോളജിലെ കെ നാസിര്‍, ഡെപ്യൂട്ടി സ്പീക്കറായി അജാനൂര്‍ ഇക്ബാല്‍ എച്ച്എസ്എസിലെ ഇദില്‍ ഇസ്മായില്‍, പ്രതിപക്ഷനേതാവായി അജാനൂര്‍ ഇക്ബാല്‍ എച്ച്എസ്എസിലെ കെ ശ്രീരഞ്ജിനി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

RELATED STORIES

Share it
Top