വചലാ ഭായിക്ക് ഇനി ഗാന്ധിഭവന്‍ സ്‌നേഹവീട് സംരക്ഷണമൊരുക്കും

മാന്നാര്‍: അന്യസംസ്ഥാനക്കാരിയായ വചലാ ഭായിക്ക് ഇനി  ഗാന്ധിഭവന്‍ സ്‌നേഹവീട് സംരക്ഷണമൊരുക്കും. മാന്നാര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ മാറകം പുഞ്ച്ക്ക് സമീപത്തുള്ള ഒരു വീട്ടില്‍ അലഞ്ഞ് തിരിഞ്ഞ് എത്തപ്പെടുകയായിരുന്നു മഹാരാഷ്ട്രാ സ്വദേശിനിയായ വചലാഭായി. ആരോരും സഹായമില്ലാത്ത അനാഥയായ അമ്മയെ കുറിച്ച് പത്രവാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് ഗാന്ധിഭവന്‍ സ്‌നേഹവീട് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയും കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിന് മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍, പത്രപ്രവര്‍ത്തകനായ ലത്തീഫ്, ഹരിപ്പാട് ഗാന്ധിഭവന്‍ സ്‌നേഹവീട് ഡയറക്ടര്‍ ഷമീര്‍, രതീഷ് എന്നിവര്‍ മാന്നാറിലെത്തി വചലാ ഭായിക്ക് താല്‍ക്കാലിക സംരക്ഷണം നല്‍കിയിരുന്ന വീട്ടില്‍ നിന്നും സന്തോഷപൂര്‍വം കൂട്ടിക്കൊണ്ടുപോയി.

RELATED STORIES

Share it
Top