വഖ്ഫ് സ്വത്ത് സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗിക്കണംകോഴിക്കോട്: കേരളത്തിലെ വഖ്ഫ് സ്വത്തുക്കളുടെ വികസനം ഉപയോഗപ്പെടുത്തി സമുദായത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക പുരോഗതിക്ക് കളമൊരുക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ന്യൂനപക്ഷ -പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും നവോത്ഥാനത്തിനും ക്രിയാത്മക നേതൃത്വം നല്‍കാന്‍ വഖ്ഫ് സ്ഥാപനങ്ങള്‍ തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് കോഴിക്കോട്ട് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണപരമായ മാറ്റത്തിനും ശാസ്ത്രീയമായ പരിഷ്‌കരണത്തിനും നേതൃത്വം നല്‍കാന്‍ വഖ്ഫ് ബോര്‍ഡ് വിപുലമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നല്‍കാന്‍ ബന്ധപ്പെട്ടവരുടെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ മറ്റു വഖ്ഫ് ബോര്‍ഡുകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബോര്‍ഡംഗം അഡ്വ. പി വി സൈനുദ്ദീന്‍ വിഷയം അവതരിപ്പിച്ചു. ബോര്‍ഡ് അംഗങ്ങളായ  എം സി മായിന്‍ഹാജി, അഡ്വ. എം ഷറഫുദ്ദീന്‍, അഡ്വ. ഫാത്തിമ റോസ്‌ന, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഇന്‍ ചാര്‍ജ് യു അബ്ദുല്‍ജലീല്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യാതിഥിയായി. ചര്‍ച്ചയില്‍ ഡോ. ഹുസൈന്‍ മടവൂര്‍, മുക്കം ഉമര്‍ ഫൈസി, പ്രഫ. എ കെ അബ്ദുല്‍ഹമീദ്, ഒ അബ്ദുര്‍റഹ്മാന്‍, കെ വി കുഞ്ഞമ്മദ്, എന്‍ജിനീയര്‍ പി മമ്മദ്‌കോയ, പിണങ്ങോട് അബൂബക്കര്‍, അഡ്വ. എം മുഹമ്മദ്, സി പി ചെറിയ മുഹമ്മദ്, ടി പി ചെറൂപ്പ, കെ മോയിന്‍കുട്ടി മാസ്റ്റര്‍, നടുക്കണ്ടി അബൂബക്കര്‍, ഇ മുഹമ്മദലി, മുഹമ്മദ്‌മോന്‍ ഹാജി, സി ടി സക്കീര്‍ ഹുസയ്ന്‍, ഡോ. പി പി യൂസുഫലി, മൊയ്തീന്‍കുട്ടി പി ടി, ഡോ. പി ടി അബ്ദുല്‍ അസീസ്, നിസാര്‍ ഒളവണ്ണ, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, ഇ പി ഇമ്പിച്ചിക്കോയ, ഡോ. എ ഐ റഹ്മത്തുല്ല, അഡ്വ. പി എ അബ്ദുല്‍മജീദ് പാറക്കാടന്‍, ഡോ. സെഡ് എ അഷ്‌റഫ് പങ്കെടുത്തു.[related]

RELATED STORIES

Share it
Top