വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടരുത്: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

കൊല്ലം:  വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന വര്‍ക്കിങ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മെംബര്‍ഷിപ്പ് കാംപയിന്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച്  കാലയളവില്‍ നടത്തണമെന്നും താലൂക്ക്  ജില്ലാ തിരഞ്ഞെടുപ്പുകള്‍ മാര്‍ച്ച് 31 ന് മുമ്പ് നടത്താനും യോഗം തീരുമാനിച്ചു. അതിലേയ്ക്കായി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ചെയര്‍മാനും മുഹമ്മദ് അസ്‌ലം മൗലവി കണ്‍വീനറും മന്‍സൂറുദ്ദീന്‍ റഷാദി ഖജാ, ഇപി മുഹമ്മദ് ഇസ്ഹാക് മൗലവി കാഞ്ഞാര്‍, വി എം അബ്ദുള്ളാ മൗലവി ചന്തിരൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ സമതിയെ ചുമതലപ്പെടുത്തി. യോഗത്തില്‍ വിഎം മൂസാ മൗലവി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top