വഖ്ഫ് ബോര്‍ഡ് അഴിമതി; വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്‌

കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അഡ്വ. ടി കെ സെയ്താലിക്കുട്ടി, മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി എം ജമാല്‍, മെംബര്‍മാരായ എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍ എന്നിവര്‍ക്കെതിരേ തൃക്കാക്കരയിലെ ടി എം അബ്ദുസ്സലാം മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അഴിമതി ആരോപണ ഹരജിയില്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ ക്ലീന്‍ ചിറ്റ്്. വഖ്ഫ് വസ്തുക്കള്‍ അനധികൃതമായി കൈമാറ്റം ചെയ്‌തെന്നും അനധികൃതമായി ജീവനക്കാരെ നിയമിച്ച് ബോര്‍ഡിന് സാമ്പത്തികനഷ്ടം വരുത്തിയെന്നും സര്‍ക്കാരിന്റെ ഇത്തരവുകള്‍ ലംഘിച്ച് ബോര്‍ഡ് വാഹനങ്ങള്‍ വാങ്ങിയെന്നും മറ്റുമുള്ള പരാതിയിലാണ് വിജിലന്‍സ് അന്വേഷിച്ച് പരാതിയില്‍ കഴമ്പില്ലെന്ന് റിപോര്‍ട്ട്് ചെയ്തത്. കോടിക്കണക്കായ വഖ്ഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്തതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നുവെങ്കിലും ഏതു വസ്തുക്കള്‍ ഏതുകാലത്ത് വിറ്റുവെന്നു തെളിയിക്കാന്‍ പരാതിക്കാരന് സാധിച്ചില്ലെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥ നിയമനങ്ങളാവട്ടെ ബോര്‍ഡിന്റെ തീരു—മാനപ്രകാരവും ഹൈക്കോടതി നിര്‍ദേശമനുസരിച്ചും വ്യത്യസ്ത സബ് കമ്മിറ്റികളുടെ തീരുമാനങ്ങള്‍ പരിഗണിച്ചുമാണു നടത്തിയിട്ടുള്ളതെന്നും അന്വേഷണസംഘം കണ്ടെ ത്തി. ബോര്‍ഡിന് വേണ്ടി വാങ്ങിയ വാഹനങ്ങള്‍ അഞ്ച് ഡിവിഷനല്‍ ഓഫിസുകളുടെ ഉപയോഗത്തിനാണെന്നും റിപോ ര്‍ട്ടില്‍ പറയുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്കു നല്‍കുന്ന ഫണ്ട് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കാനുള്ള സൗകര്യത്തിനാണ് ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചതെന്നും അന്വേഷണസംഘം കണ്ടെ ത്തി. വഖ്ഫ് റൂള്‍ 88 പ്രകാരം ഷെഡ്യൂള്‍ഡ് ബാങ്കിലോ, സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കിലോ പണം നിക്ഷേപിക്കാവുന്നതാണ്. ശമ്പള പരിഷ്‌കരണ ഉത്തരവു പ്രകാരമുള്ള കുടിശ്ശിക മുന്‍ സിഇഒക്ക് നല്‍കിയതില്‍ ബോ ര്‍ഡിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top