വഖ്ഫ് ബോര്‍ഡില്‍ ദഖ്‌നി വിഭാഗത്തിന് പ്രാതിനിധ്യം വേണമെന്ന്

കണ്ണൂര്‍: കേരള വഖ്ഫ് ബോര്‍ഡില്‍ ദഖ്‌നി മുസ്‌ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കണമെന്ന് ദഖ്‌നി മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ഷംസുദ്ദീന്‍ തൂത്തുക്കുടി ക്ലാസെടുത്തു. പ്രഫ. ആര്‍ ഐ റിയാസ് അഹമ്മദ്, സയ്യിദ് ചാന്ദ് ബാഷ, കെ ബി നൗഷാദ് അലി, സാഹിബ് ജാന്‍, സയ്യിദ് നൂറുദ്ദീന്‍, സയ്യിദ് മുനവിര്‍ ഖാന്‍, സയ്യിദ് സലീം, ഷാജഹാന്‍, എസ് എച്ച് ഹുസയ്ന്‍ സംസാരിച്ചു. ഭാരവാഹികള്‍: സയ്യിദ് ഷറഫുദ്ദീന്‍ (പ്രസിഡന്റ്), സയ്യിദ് ചാന്ദ് പാഷ (വൈസ് പ്രസിഡന്റ്), പ്രഫ. ആര്‍ ഐ റിയാസ് അഹമ്മദ് (ജനറല്‍ സെക്രട്ടറി), പ്രഫ. ഷംസുദ്ദീന്‍ തൂത്തുക്കുടി (ജോയിന്റ് സെക്രട്ടറി), കെ ബി നൗഷാദലി (ഖജാഞ്ചി).

RELATED STORIES

Share it
Top