വഖ്ഫ് നിയമനം പിഎസ്‌സിക്ക് വിടുന്നത് സ്വാഗതാര്‍ഹം: എസ്എംഎ

കോഴിക്കോട്: വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പിഎസ്‌സിക്കു വിടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്എംഎ) സംസ്ഥാന സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. പിഎസ്‌സിക്ക് വിടുമ്പോള്‍ ബോര്‍ഡ് നിയമനങ്ങള്‍ പ്രത്യേകം ലിസ്റ്റായി സംവരണ നഷ്ടം സംഭവിക്കാതെ പരിഗണിക്കണമെന്നും എസ്എംഎ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടി സ്ഥാപിതമായതാണ് വഖഫ് ബോര്‍ഡ്. എന്നാല്‍ കാലങ്ങളായി കേവല രാഷ്ട്രീയ, ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കായി വഖഫ് ബോര്‍ഡിനെ ഉപയോഗപ്പെടുത്തി വരുന്നു. ബോര്‍ഡിലേക്ക് വരുന്ന നിയമനങ്ങള്‍ തീര്‍ത്തും കക്ഷിബന്ധങ്ങള്‍ക്ക് മാത്രമായി നീക്കിവെക്കുകയും വീതം വെപ്പ് നടത്തുകയും ചെയ്താണ് ഇക്കാലമത്രയും നിയമിച്ചിട്ടുള്ളത്. പിഎസ്‌സിക്ക് വിടുന്ന മുറയ്ക്ക് അര്‍ഹതയുള്ള, യോഗ്യരായ മുസ്്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കാന്‍ സാധ്യതയേറുകയാണ് ചെയ്യുക, കൂടുതല്‍ സുതാര്യവും കൈകടത്തലുകള്‍ക്ക് വിധേയമാകാതെയുമുള്ള നിയമനം സാധ്യമാവുകയും ചെയ്യും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ കെ അഹമ്മദ്കുട്ടി മുസ്്‌ല്യാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top