വഖഫ് ദേവസ്വം ബോര്‍ഡുകളോട് ഇരട്ടനീതി കാട്ടരുത്: എസ്‌വൈഎസ്

കൊല്ലം: വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്ന തീരുമാനം വിവേചനപരമാണെന്നും അത് പിന്‍വലിക്കണമെന്നും എസ്‌വൈഎസ് കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. വഖഫ് ബോര്‍ഡ് നിയമനങ്ങളും, ദേവസ്വം ബോര്‍ഡ് നിയമനങ്ങളും പിഎസ്‌സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് വന്ന സര്‍ക്കാര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കി വഖഫ് ബോര്‍ഡിനെ മാത്രമാക്കിയിരിക്കുന്നത് സര്‍ക്കാറിന്റെ ഇരട്ടനീതിയെയാണ് കാട്ടുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് ദാരിമി ആദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ എസ് അഹമ്മദ് ഉഖൈല്‍ ഉദ്ഘാടനം ചെയ്തു. ഫസിലുദ്ദിന്‍ ദാരിമി, അബ്ദുല്‍ ജവാദ് ബാഖവി, കുണ്ടറ അബ്ദുല്ല, ഷാജഹാന്‍ അമാനി, ഷാജഹാന്‍ കാശ് ഫി, എസ് എം നിലാമുദ്ദിന്‍ മുസ്‌ലിയാര്‍, അന്‍സര്‍ പള്ളിമുക്ക്, തല്‍ഹത്ത് അമാനി, മുഹമ്മദ് ഹാഷിം കൊല്ലൂര്‍വിള, എസ് മുഹമ്മദ് ഷാ,വര്‍ക്കിങ് സെക്രട്ടറി തടിക്കാട് ശരീഫ് കാശ്ഫി സംസാരിച്ചു.

RELATED STORIES

Share it
Top