വംശീയധിക്ഷേപത്തില്‍ മനം മടുത്തു: ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു

മ്യൂനിക്ക്: ലോകകപ്പ് ഫുട്‌ബോളിനിടെയുണ്ടായ കടുത്ത വംശീയാധിക്ഷേപത്തില്‍ മനം മടുത്ത ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. തുര്‍ക്ക് വംശജനായ ഓസില്‍ റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഉര്‍ദാഗനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിനെ തുടര്‍ന്ന് ജര്‍മന്‍ ആരാധകരില്‍ അധിക്ഷേപം നേരിട്ടിരുന്നു.ജര്‍മന്‍ ടീം മാനേജര്‍ ഒളിവര്‍ ബീര്‍ഹോഫും ഉര്‍ദാഗാനുമായുള്ള കൂടികാഴ്ചയെ വിമര്‍ശിച്ചിരുന്നു.ടീമിനു തന്നെ ആവശ്യമില്ലെന്നു തോന്നുന്നതിനാല്‍ രാജി വയ്ക്കുന്നുവെന്നാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ ഓസില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ക്ലബ് ഫുട്‌ബോളില്‍ തുടരുമെന്നും ഓസില്‍ അറിയിച്ചു.

RELATED STORIES

Share it
Top