ലൗ യാത്രി: സല്‍മാന്‍ ഖാനെതിരേ ക്രിമിനല്‍ നടപടി എടുക്കരുത്‌

ന്യൂഡല്‍ഹി: “ലൗ യാത്രിയെന്ന ചിത്രത്തിന്റെ പേരില്‍ സല്‍മാന്‍ ഖാനെതിരേ ക്രിമിനല്‍ നടപടിയെടുക്കരുതെന്ന് സുപ്രിംകോടതി. ഈ ചിത്രത്തിന്റെ പേരിന്റെ, ഗാനത്തിന്റെ അല്ലെങ്കില്‍ ഏതെങ്കിലും ഉള്ളടക്കത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചത്. “
ലൗ യാത്രി’ സിനിമയുടെ പേരില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നു കാട്ടി സുപ്രിംകോടതിയില്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം. സല്‍മാന്റെ നിര്‍മാണക്കമ്പനി നിര്‍മിച്ച ചിത്രം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ്. ലൗ രാത്രിയെന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാല്‍, ഇത് ഹിന്ദു ഉല്‍സവമായ നവരാത്രിയുമായി സാമ്യമുള്ള പേരാണെന്നു പറഞ്ഞ് ഹിന്ദുത്വര്‍ ഇതിനെതിരേ രംഗത്തുവരുകയായിരുന്നു.

RELATED STORIES

Share it
Top