'ലൗജിഹാദ്'ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലീം യുവാവിനെ ചുട്ടുകൊന്നുരാജസ്ഥാന്‍:ലൗജിഹാദ്'ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലീം യുവാവിനെ ചുട്ടുകൊന്നു.പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്രാസുല്‍ ഷേഖ് എന്ന യുവാവിനെയാണ് ശംഭുലാല്‍ എന്നയാള്‍ മര്‍ദിക്കുകയും മഴുകൊണ്ട് വെട്ടുകയും ചെയ്തശേഷം ജീവനോടെ തീകൊളുത്തിക്കൊന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ സുഹൃത്ത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ലൗജിഹാദിനെതിരായ പ്രസംഗത്തോടൊപ്പം പിന്നീട് ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു. പ്രസംഗത്തില്‍ ലൗ ജിഹാദില്‍ ഏര്‍പെടുന്ന ഓരോരുത്തരുടെയും വിധി ഇതായിരിക്കുമെന്ന് ഭീഷണി മുഴക്കി. ഒരു പെണ്‍ കുട്ടിയുമായി അഫ്രാസുലിന് ബന്ധമുണ്ടെന്നാരോപിച്ച്, അവളെ ലൗജിഹാദില്‍ നിന്ന് രക്ഷിക്കാനാണ്രേത ശംഭുലാല്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്.
വീഡിയോ രാജസ്ഥാനിലെ രാജ് സമന്തില്‍ നിന്നുമാണ് പ്രചരിപ്പിക്കപെട്ടിട്ടുള്ളത്,അവിടെ നിന്നും പോലീസ് പകുതി കത്തി നശിച്ച് വികൃതമാക്കപെട്ട മുഹമ്മദ് അഫ്രാസുല്‍ ഷേഖിന്റെ മൃതശരീവും കണ്ടെടുത്തു.മൂന്നു പെണ്‍മക്കളുടെ പിതാവായ മുഹമ്മദ് കഴിഞ്ഞ 12 വര്‍ഷമായി രാജസ്ഥാനില്‍ ജോലി ചെയ്യുന്നു,ഈ മാസം അവസാനം ഇളയ മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി നാട്ടില്‍ വരാനിരിക്കയാണ് ഇത്.ശംഭുലാലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

RELATED STORIES

Share it
Top