ലോ ഫ്‌ളോര്‍ ബസ് നിര്‍ത്തല്‍; സമരവുമായി സംഘടനകള്‍

മലപ്പുറം: മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന്് നെടുമ്പാശ്ശേരി വിമാനതാവളത്തിലേക്ക് സര്‍വീസ് നടത്തുന്ന ലോ ഫ്‌ളോര്‍ ബസ് നിര്‍ത്തലാക്കിയതിനെതിരേ വിവിധ  സം ഘടനകള്‍. മലപ്പുറം മണ്ഡലം യൂത്ത്‌ലീഗ് ലോ ഫ്‌ളോര്‍ ബസ്  വെള്ളപുതപ്പിക്ക ല്‍ സമരം നടത്തി. മലപ്പുറം മണ്്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയാണ് വേറിട്ട പ്രക്ഷോഭം സംഘടിപ്പിച്ചത്. മലപ്പുറം ഡിപ്പോയിലെത്തിയ ലോ ഫ്‌ളോര്‍ ബസില്‍ ചുറ്റും വെള്ളത്തുണി ചുറ്റിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.  പി ഉബൈദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ മുസ്്‌ലീം ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജില്ലാ മുസ്്‌ലീം ലീഗ് സെക്രട്ടറിമാരായ  ഉമ്മര്‍ അറക്കല്‍ , നൗഷാദ് മണ്ണിശ്ശേരി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി വി. മുസ്തഫ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ എന്‍ പി അക്ബര്‍, ഹക്കീം കോല്‍മണ്ണ, കെ പി സവാദ്, ശരീഫ് മുടിക്കോട്, ഹുസൈന്‍ ഉള്ളാട്ട്, എസ് അദിനാന്‍, ഷാഫി കാടേങ്ങല്‍, ഷമീര്‍ കപ്പൂര്‍ സംസാരിച്ചു.
മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കെഎസ്ആര്‍ടിസി ഡിപ്പോ ഒഫിസിലേക്ക് മാ ര്‍ച്ച് നടത്തി.

RELATED STORIES

Share it
Top