ലോറി സമരം തുടരുന്നു

ന്യൂഡല്‍ഹി: ലോറി ഉടമകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച സമരം രണ്ടാം ദിവസവും തുടര്‍ന്നു. ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി)യാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഡീസലിനെ ജിഎസ്ടിയില്‍ പെടുത്തി കേന്ദ്ര-സംസ്ഥാന നികുതികള്‍ കുറയ്ക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അവശ്യവസ്തുക്കളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top