ലോറി സമരം: കേരളം ഇടപെടും- മന്ത്രി

തിരുവനന്തപുരം:  ലോറി സമരം ഒത്തുതീര്‍പ്പാക്കുന്നതിനു സാഹചര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ലോറി ഉടമ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമരം അവസാനിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എന്തു ചെയ്യാനാവുമെന്ന് ആലോചിക്കുന്നതിനാണു ചര്‍ച്ച നടത്തിയത്. എന്നാല്‍ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. തീരുമാനമുണ്ടാവേണ്ടതും കേന്ദ്രത്തില്‍ നിന്നാണ്. കേരളത്തില്‍ അവശ്യവസ്തു മേഖലയില്‍ വലിയ പ്രതിസന്ധി  ഉണ്ടായിട്ടുണ്ട്. സമരം നീണ്ടുപോയാല്‍ ചരക്കു കൊണ്ടുവരുന്നതിനു ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നു മന്ത്രി പറഞ്ഞു. സമരം തീര്‍ക്കുന്നതിനു കേന്ദ്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നടപടികളില്‍ സംഘടനാ പ്രതിനിധികള്‍ സംതൃപ്തി അറിയിച്ചു.

RELATED STORIES

Share it
Top