ലോറി മോഷണം പതിവ്; ഓട്ടോ സുഹൈല്‍ കുടുങ്ങി

തൃശൂര്‍: ദോസ്ത് പിക്കപ്പ് ലോറികള്‍ പതിവായി മോഷ്ടിയ്ക്കുന്ന ദോസ്ത് ഓട്ടോ സുഹൈല്‍ കുടുങ്ങി. അറുപതോളം മോഷണ കേസുകളില്‍ പ്രതിയായ വാടാനപ്പിള്ളി രായ്മരയ്ക്കാര്‍ വീട്ടില്‍ സുഹൈല്‍ (46)ബനെയാണ് തൃശൂര്‍ സിറ്റി പോലിസ് െ്രെകംബ്രാഞ്ച് പിടികൂടിയത്. കേച്ചേരിയിലെ സന്ധ്യ ഓട്ടോമൊബൈല്‍സ് വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപണിയ്ക്കായി നിര്‍ത്തിയിട്ടിരുന്ന ചെമ്മംന്തിട്ട നാസറിന്റെ ദോസ്ത് പിക്കപ്പ് മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. നിരവധി മോഷണ കേസുകളില്‍ ശിക്ഷയനുഭവിച്ച് ജൂണില്‍ ജയിലില്‍ നിന്നിറങ്ങിയ സുഹൈല്‍ വീണ്ടും മോഷണങ്ങള്‍ നടത്തി സുഖവാസം നടത്തിവരവെയാണ് പോലിസ് കുടുക്കിയത്. എങ്ങണ്ടിയൂര്‍ ആശാന്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ചെമ്പകത്ത് സജീവന്റെയും കോതപറമ്പ് പതപ്പുള്ളിയാലുക്കല്‍ കളരിക്കല്‍ മനോഹരന്റെയും മതിലകം വാസുദേവ വളവില്‍ പാര്‍ക്ക് ചെയ്ത വലിയ പറമ്പില്‍ ഫ്രാന്‍സിസിന്റെയും ദോസ്ത് പിക്കപ്പ് ലോറികള്‍ മോഷണം നടത്തിയതായി സുഹൈല്‍ സമ്മതിച്ചു. മോഷണം ചെയ്ത വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ വിറ്റഴിച്ചതായി പറയുന്നു. സിറ്റി പോലിസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top