ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

നെടുമങ്ങാട് : ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു.പെരിങ്ങമ്മല താന്നിമ്മൂട് കൊച്ചുവിള പുളിപച്ച അല്‍ അമീന്‍ മന്‍സിലില്‍ അഷറഫ് - ഷംലാബീവി ദമ്പതികളുടെ മകന്‍ എ.അല്‍ അമീന്‍ (22) ആണ് മരിച്ചത്.ആറുമണിയോടെ നെടുമങ്ങാട് വേങ്കവിള തടിമില്ലിനു സമീപമാണ് അപകടം.നാട്ടുകാര്‍ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED STORIES

Share it
Top