ലോറി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചുപുത്തനത്താണി: ചാവക്കാട്‌പൊന്നാനി റൂട്ടില്‍ എടക്കഴിയൂര്‍ പഞ്ചവടിയില്‍ ലോറി ബൈക്കിലിടിച്ച് പുത്തനത്താണി സ്വദേശി മരിച്ചു.
പുത്തനത്താണി ആതവനാട് സ്വദേശി ഞാരക്കാട്ട്  സുധാകരനാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സുധാകരന്റെ ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു.
ആതവനാട് ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് മെമ്പര്‍ അനിതയുടെ ഭര്‍ത്താവാണ് സുധാകരന്‍.

RELATED STORIES

Share it
Top