ലോറി കാറിലിടിച്ച് നാലു പേര്‍ മരിച്ചു

രാമനാട്ടുകര: ലോറി കാറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന്‌പേരടക്കം നാലു പേര്‍ മരിച്ചു. രണ്ട് പിഞ്ചു കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. മലപ്പുറം തിരൂര്‍ മീനടത്തൂര്‍ വരിക്കോട്ടില്‍ യാഹുട്ടി (63), ഭാര്യ നബീസ (53), ഇവരുടെ മകള്‍ സഹീറ (35), ബന്ധുവും കാര്‍ ഡ്രൈവറുമായ തിരൂര്‍ മീനടത്തൂര്‍ മീത്തില്‍ പറമ്പില്‍ ഹൗസില്‍ സൈനുദ്ദീന്‍ (49) എന്നിവരാണ് മരിച്ചത്. മരിച്ച സഹീറയുടെ മക്കളായ സഷാ(ഏഴ്) , ഐഫില്‍(നാലര ) എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
രാമനാട്ടുകര ബൈപ്പാസില്‍ സേവാമന്ദിരം പോസ്റ്റ് ബേസിക്ക് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ്് അപകടം.
തിരൂരില്‍ നിന്നും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് വരുകയായിരുന്ന മാരുതി അള്‍ട്ടോ കാറില്‍ രാമനാട്ടുകരയിലേക്ക് വരുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. മരിച്ചവരും പരിക്കേറ്റവരും കാര്‍യാത്രക്കാരാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും പോലിസും മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ യൂനിറ്റും വാഹനം വെട്ടി പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

RELATED STORIES

Share it
Top