ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് 3 മരണം

പുത്തനത്താണി:  വട്ടപ്പാറ ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ്
മരുമകളും ഭര്‍തൃമാതാവും ഉള്‍പ്പെടെ മൂന്ന്  പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വളാഞ്ചേരി പാലച്ചോട് കാട്ടുബാവ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് നിസാര്‍ (33), പാലച്ചോട്  പരേതനായ തയ്യില്‍ സെയ്തലവിയുടെ ഭാര്യ കദീജ (48), മരുമകള്‍ ആതവനാട് കുന്നത്ത് ഷാഹിന (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ വട്ടപ്പാറ ഇറക്കത്തിലെ വളവിലാണ് അപകടമുണ്ടായത്. വളാഞ്ചേരിയില്‍ നിന്നും ആതവനാടിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി മറിയുകയായിരുന്നു.  തയ്യില്‍ മുഹമ്മദ് അനീസ് ആണ് ഷാഹിനയുടെ ഭര്‍ത്താവ്.വട്ടപ്പാറ അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് നിസാറിന്റെ മാതാവ്: ഉമ്മുസല്‍മ, ഭാര്യ: നുസ്‌റത്ത്, മക്കള്‍: റിസില്‍, റിസാന്‍. ഷാഹിനയുടെ ഭര്‍ത്താവ് മുഹമ്മദ് അനീസ് (ഗള്‍ഫ് ) മക്കള്‍: ആന്‍ലി അനീസ് (3 വയസ്സ് ) , ആറു മാസം പ്രായമായ ആണ്‍കുട്ടി, ഉമ്മ: ആയിശ, പിതാവ്: ഹസന്‍മരിച്ച ഖദീജയുടെ മകള്‍: ഫാത്തിമ ഫിദ (വിദ്യാര്‍ഥി ).

RELATED STORIES

Share it
Top