ലോറി അപകടം; വന്‍ ദുരന്തം ഒഴിവാക്കിയത് ഡ്രൈവറുടെ മനസ്സാന്നിധ്യം

വിനീത് വിക്രമന്‍

നെടുങ്കണ്ടം: മാവടിയിലെ ലോറി അപകടത്തിന്റെ വ്യാപ്തി കുറച്ചത് ഡ്രൈവറുടെ മനസ്സാന്നിധ്യം. ഡ്രൈവര്‍ വീരമണിയുടെ മനക്കരുത്തില്‍ അനേകം ജിവനുകളാണ് രക്ഷപ്പെട്ടത്. മാവടി സിറ്റിക്ക് സമീപം ബ്രേക്ക് നഷ്ടപ്പെട്ട ലോറി മരണക്കുതിപ്പിലാണ് ഓരോ ആളുകളുടെയും മുന്നിലൂടെ കടന്ന് പോയത്. സിറ്റിയില്‍ നിറയെ ജനങ്ങളുള്ള സമയമായിരുന്നു. നിയന്ത്രണംവിട്ടു കുതിച്ച ലോറി വെട്ടിച്ചും ഒതുക്കിയുമാണ് ജങ്ഷനില്‍ നിന്ന് ലോറി വീരമണി കടത്തിക്കൊണ്ടുപോയത്.
എന്നാല്‍, ജങ്ഷനു താഴെയുള്ള ഇറക്കത്തില്‍ ലോറിയുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടുകയും വഴിയാത്രക്കാരനു മുകളിലൂടെ കയറിയിറങ്ങി വീടിനോട് ചേര്‍ന്ന് പതിക്കുകയുമായിരുന്നു. പൂര്‍ണമായും തകര്‍ന്ന ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെയും കൂടെയുണ്ടായിരുന്നവരെയും പുറത്തെടുത്തത്. ബ്രേക്ക് നഷ്ടപെട്ട് ലോറി ഇടിച്ചു കയറിയത് മീന്‍തത്തിയില്‍ ബേബിയുടെ മക്കള്‍ കളിച്ചുകൊണ്ടിരുന്ന കളിസ്ഥലത്തേക്കാണ്.  കുട്ടികള്‍ എതാനും മിനിട്ടുകള്‍ക്ക് മുമ്പ് മാറിയപ്പോഴാണ് ലോറി കാര്‍ പോര്‍ച്ചിലേക്കു പാഞ്ഞു കയറിയതെന്ന് ബേബി പറഞ്ഞു. അപകടത്തില്‍ തങ്കച്ചന്‍ മരിക്കുന്നതിനു മുന്‍പ് സംസാരിച്ച് പിരിഞ്ഞ് എതാനും സെക്കന്റുകള്‍ക്കിടയിലാണ് ബേബിയുടെ പുരയിടത്തിലേയ്ക്ക് ലോറി നിയന്ത്രണം വിട്ട് മതിലും ഇടിച്ച് തകര്‍ത്തെത്തിയത്.
ലോറി തങ്കച്ചനെ ഇടിച്ചുതെറുപ്പിച്ചശേഷം ഇരച്ചു വരുന്നത് കണ്ട ബേബിക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല, യുപി സ്‌കൂള്‍ വിദ്യാര്‍ഥികളായ മരിയ, അന്ന, ഹെലന, കൂര്യന്‍ എന്നിവരുടെ കളി സ്ഥലത്താണ് ലോറി മറിഞ്ഞത്. ബേബിയുടെ ഭാര്യ അച്ചാമ്മ ഈ സമയം പുല്ലുചെത്തുന്നതിനായി പുറത്ത് പോയിരുന്നു.
അപകടത്തില്‍ മാവടി സ്വര്‍ഗംമെട്ടില്‍ ചൂരവേലില്‍ തങ്കപ്പന്‍(75) ആണ് മരിച്ചത്. ലോറി െ്രെഡവര്‍ തേനി സ്വദേശി വീരമണി(24), സഹായി മുത്തുകുമാര്‍(25), തിങ്കള്‍ക്കാട് ചെല്ലക്കണ്ടത്തില്‍ ഗണേശന്‍ (38) എന്നിവര്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top