ലോറിസമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് എട്ടു ദിവസം നീണ്ട ലോറിസമരം പിന്‍വലിച്ചു. ഗതാഗത വകുപ്പും ഹൈവേ മന്ത്രാലയവും എഐഎംടിസിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. തൊഴിലാളി സംഘടനാ പ്രതിനിധികളും ഉന്നത ഗതാഗത-ഹൈവേ മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷമാണ് സമരം പിന്‍വലിച്ചത്.
സമരക്കാരുടെ ആവശ്യം പരിഗണിക്കുന്നതിന് റോഡ്, ഗതാഗത, ഹൈവേ സെക്രട്ടറിയുടെ കീഴില്‍ ഉന്നതതല സമിതി രൂപവല്‍ക്കരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഡീസല്‍ വില കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 20നാണ് ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) അനിശ്ചിതകാല സമരം ആരംഭിച്ചത്.

RELATED STORIES

Share it
Top