ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ ദേഹത്ത് വീണു തൊഴിലാളി മരിച്ചു

നെടുമങ്ങാട്:ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ മാര്‍ബിള്‍ മറിഞ്ഞു ദേഹത്ത് വീണു കയറ്റിറക്കു തൊഴിലാളി മരിച്ചു.  നെടുമങ്ങാട് ഉഴമലയ്ക്കല്‍ ചക്രപാണിപുരം അനുരാഗ് ഭവനില്‍  വിജയന്‍(47) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണു അപകടം. നിര്‍മാണം നടക്കുന്ന ചക്രപാണിപുരത്തെ സ്‌കൂളില്‍ എത്തിച്ച  മാര്‍ബിള്‍ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

RELATED STORIES

Share it
Top