ലോറിയില്‍നിന്ന് ഗെയില്‍ പൈപ്പ് റോഡിലേക്ക് തെറിച്ചുവീണു

പയ്യന്നൂര്‍: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് ഗെയില്‍ പദ്ധതിയുടെ കൂറ്റന്‍ ഇരുമ്പുപൈപ്പ് റോഡില്‍ തെറിച്ചുവീണു. ആളപായമില്ല. കോത്തായിമുക്ക് ജങ്ഷനില്‍ ഇന്നലെ രാവിലെ ആറോടെയാണു സംഭവം. മയ്യില്‍ പാടിക്കുന്നിലെ സംഭരണ കേന്ദ്രത്തില്‍നിന്ന് കാസര്‍കോട് പൊയിനാച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്ന രണ്ടു ടണ്‍ ഭാരമുള്ള പൈപ്പാണ് വീണത്. കോത്തായി ജങ്ഷനില്‍ ലോറി ബ്രേക്കിടുന്നതിനിടെ കാബിന്‍ തകര്‍ത്ത് മുന്നോട്ടുതള്ളിയ പൈപ്പ് ഉഗ്രശബ്ദത്തോടെ റോഡില്‍ പതിക്കുകയായിരുന്നു. കാബിന്റെ ചില്ലുകള്‍ തകര്‍ന്നെങ്കിലും ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഈ സമയം റോഡില്‍ മറ്റു വാഹനങ്ങളില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. 11 പൈപ്പുകള്‍ കയറ്റിയ ലോറിയില്‍നിന്ന് മുകളിലെ പൈപ്പാണ് തെന്നിത്തെറിച്ചത്.

RELATED STORIES

Share it
Top