ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

ബന്തിയോട്: ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ ഒരാളെക്കൂടി പോലിസ് അറസ്റ്റ് ചെയ്തു. ബന്തിയോട്ടെ വിനയനാ(32)ണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ അടുക്കയില്‍ വച്ചാണ് അറസ്റ്റ്. മഹാരാഷ്ട്രയില്‍ നിന്ന് പാര്‍സലുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെ നവംബര്‍ 24ന് പുലര്‍ച്ചെയാണ് ബന്തിയോട്ട് വച്ച് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബന്തിയോട് എസ്ടി കോളനിയിലെ ധീരജ്, മധു, കൃഷ്ണന്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ലോറിക്ക് കല്ലെറിഞ്ഞ് പോകുന്നതിനിടെ രണ്ട് പേര്‍ സഞ്ചരിച്ച ബൈക്ക് ബന്തിയോട്ട് മറിഞ്ഞിരുന്നു. ഇരുവരും ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

RELATED STORIES

Share it
Top