ലോയ കേസ്: ജില്ലാ ജഡ്ജിമാരുടെ മൊഴികള്‍ സുവിശേഷമായി എടുക്കാനാവില്ല

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ ജഡ്ജിമാരുടെ മൊഴികള്‍ സുവിശേഷമായി എടുക്കാനാവില്ലെന്ന് മുംബൈ ലോയേഴ്‌സ് അസോസിയേഷന്‍.
ജസ്റ്റിസ് ലോയയുടെ മരണസമയത്ത് അദ്ദേഹത്തിന്റെ സമീപമുണ്ടായിരുന്ന നാലു ജഡ്ജിമാരുടെ മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ സുപ്രിംകോടതി വിധിക്കെതിരേയാണ് മുംബൈ ലോയേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയത്. ഈ കേസില്‍ ജഡ്ജിമാരും മറ്റു സാക്ഷികളെ പോലെയാണെന്നും അവരുടെ വാക്കുകള്‍ പരമസത്യമായി എടുക്കാനാവില്ലെന്നും അസോസിയേഷന്‍ അധ്യക്ഷന്‍ അഹ്മദ് അബ്ദി പറഞ്ഞു.

RELATED STORIES

Share it
Top