ലോഫ്‌ളോര്‍ ബസ് പിന്‍വലിക്കല്‍; വ്യാപക പ്രതിഷേധം

മലപ്പുറം: കേരളത്തിലെ തന്നെ ഏറ്റവും ലാഭകരമായ മലപ്പുറം - നെടുമ്പാശ്ശേരി എസി ലോഫ്‌ളോര്‍ ബസ് സര്‍വീസ് നിര്‍ത്താലാക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം. വ്യോമ, റെയില്‍ മേഖലയില്‍ ഏറെ പ്രയാസം നേരിടുന്ന ജില്ലയ്ക്ക് കടുത്ത ആഘാതമാണ്് ഈ തീരുമാനമുണ്ടാക്കുക. ജില്ലയിലെ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന യാത്രാമാര്‍ഗമാണിത്, ഹജ്ജ് കാലത്ത് ഇത്തരമൊരു തീരുമാനം സ്വകാര്യ ലോബിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. തീരുമാനത്തിനെതിരേ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. സര്‍വീസ് നിലനിര്‍ത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയെ കാണുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മലപ്പുറം-നെടുമ്പാശ്ശേരി ലോ ഫ്‌ളോര്‍ സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മലപ്പുറം ഡിപ്പോക്ക് മുമ്പില്‍ സമരസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം വി എസ് എന്‍ നമ്പൂതിരി, പരി ഉസ്മാന്‍, ടി ജെ മാര്‍ട്ടിന്‍, ജിജി മോഹന്‍, കമാല്‍ കളപ്പാടന്‍, പി കെ ഇംതിയാസ്, പി കെ പ്രശാന്ത്, അബ്ദുല്ല പട്ടര്‍ക്കടവ്, ഉണ്ണി മലപ്പുറം, സൈതലവി പറമ്പന്‍, സഹദേവന്‍, സേതു, അനില്‍ തച്ചോത്ത്, ബൈജു ഇരിയില്‍ നിഷില്‍, ഖമറുദ്ദീന്‍ സംസാരിച്ചു. തുടര്‍ന്ന് ഡിടിഒക്ക് നിവേദനവും നല്‍കി.

RELATED STORIES

Share it
Top