ലോട്ടറി വില്‍പ്പനക്കാരിയില്‍ നിന്ന് ടിക്കറ്റ് തട്ടിയെടുത്ത് കടന്നുകളഞ്ഞു

എടത്വ: ലോട്ടറി വില്‍പ്പനക്കാരിയില്‍ നിന്നും ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത് കടന്നുകളഞ്ഞു.തലവടി തെക്ക് ചക്കുളം പെരുമ്പാപറമ്പ് മണിക്കുട്ടന്റെ ഭാര്യ വത്സലയുടെ കൈയ്യില്‍ നിന്നാണ് ടിക്കറ്റ് തട്ടിയെടുത്തത്.ഇക്കഴിഞ്ഞ സ്ത്രീശക്തി ടിക്കറ്റിന്റെ എസ്എഫ് 92 സീരീസിലുള്ള 74 ടിക്കറ്റാണ് നഷ്ടപെട്ടത്.ഇതില്‍ 765811നമ്പറിലുള്ള അഞ്ചു ടിക്കറ്റിന് 2000 രൂപയുടെ സമ്മാനം അടിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം മാന്നാര്‍ നയര്‍ സമാജം സ്‌കൂളിനു സമീപം ഒരു മണിയോടെയായിരുന്നു സംഭവം.നീരേറ്റുപുറത്തു നിന്നും നടന്ന് വില്‍പ്പന നടത്തി സ്‌കൂളിനു സമീപം എത്തിയപ്പോള്‍ കാറില്‍ യാത്ര ചെയ്തിരുന്ന ആള്‍ ടിക്കറ്റ് വാങ്ങാനായി നിര്‍ത്തിയ സമയം ബൈക്കില്‍ വന്ന രണ്ടുപേര്‍ രണ്ടായിരം രൂപയുടെ നോട്ട് കൈയ്യിലെടുത്തു പിടിച്ച ശേഷം വല്‍സലയുടെ കൈയ്യിലിരിക്കുന്ന ടിക്കറ്റ് ഒന്നാകെ മേടിച്ച് തിരഞ്ഞെടുക്കുന്നു എന്ന വ്യാജേന പരതി നോക്കുന്നതിനിടയില്‍ ബൈക്ക് ഓടിച്ചിരുന്ന ആള്‍ ഓടിച്ചു പോകുകയായിരുന്നു.ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപത്തു നിന്നിരുന്ന ആള്‍ സ്‌കൂട്ടറില്‍ പിറകെ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല.മാന്നാര്‍ പരുമല പ്രദേശങ്ങളില്‍ ഇത്തരം സംഭവം തുടര്‍ച്ചയായി ഉണ്ടാകുന്നതായി പരാതിയുണ്ട്.ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഇവരുടെ വില്‍പ്പന ഇതോടെ നിലച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top