ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടല്‍; മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട്: സമ്മാനമടിച്ച ലോട്ടറിയുടെ നമ്പര്‍ വെട്ടിയൊട്ടിച്ച ശേഷം കളര്‍ പ്രിന്റെടുത്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂര്‍, വടവള്ളി, കസ്തൂരി നായ്ക്കന്‍ പാളയം സ്വദേശികളായ മനോജ് കുമാര്‍(30), രമേഷ് (40),  ദിലീപ് കുമാര്‍ (32) എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവശങ്കരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.  ജിബി  റോഡിലുള്ള ദീപ്തി ലോട്ടറി ഏജന്‍സിയില്‍ കേരള ലോട്ടറിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ നമ്പര്‍ തിരുത്തി കളര്‍ പ്രിന്റെടുത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികള്‍ കുടുങ്ങിയത്. സംശയം തോന്നിയ കടക്കാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് ജിബി റോഡിലുള്ള ഫൈവ് സ്റ്റാര്‍  ലോട്ടറി ഏജന്‍സിയില്‍ നിന്നും വിന്‍വിന്‍ ലോട്ടറിയുടെ കളര്‍ ഫോട്ടോ സ്റ്റാറ്റ് നല്‍കി 3000 രൂപ തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിച്ചു. വടവള്ളിയിലുള്ള സ്വകാര്യ സ്ഥാപനത്തിലാണ് വ്യാജ ലോട്ടറികള്‍ നിര്‍മിച്ചത്. ഒറിജിനല്‍ ലോട്ടറിയുടെ സീരിയല്‍ നമ്പറിനു മുകളില്‍ െ്രെപസുള്ള നമ്പരുകള്‍ ഒട്ടിച്ച ശേഷം അതിന്റെ കളര്‍ പ്രിന്റെടുത്താണ് തട്ടിപ്പ് നടത്തിവന്നത്. ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

RELATED STORIES

Share it
Top