ലോങ് മാര്‍ച്ച് ആരംഭിച്ചു

പന്തളം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെ നേതൃത്വത്തില്‍ സെക്രേട്ടറിയറ്റിലേക്ക് നടത്തുന്ന ശബരിമല സംരക്ഷണ യാത്ര പന്തളത്ത് ആരംഭിച്ചു. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെ പിന്തുണച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ തള്ളി മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി യാത്ര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിനു നിസ്സാരമായി കൈകാര്യംചെയ്യാവുന്ന കോടതി വിധിയായിരുന്നു വന്നത്. ഇതാണു കണ്ടില്ലെന്നു നടിക്കുന്നത്. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഒരുമിച്ചുനിന്ന് ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കു പിന്തുണ നല്‍കണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു. യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും ജാഥാ ക്യാപ്റ്റനുമായ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ജില്ലകളിലൂടെ നീങ്ങുന്ന യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. അതേസമയം സമരത്തെച്ചൊല്ലി എന്‍ഡിഎയ്ക്കുള്ളില്‍ ഭിന്നത നിലനില്‍ക്കുകയാണ്. സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭ സമരത്തില്‍ പങ്കെടുക്കുന്നില്ല.

RELATED STORIES

Share it
Top