ലോക ഹോക്കി ലീഗ് : ഇന്ത്യക്ക് തോല്‍വിലണ്ടന്‍: ലോക ഹോക്കി ലീഗ് സെമിഫൈനല്‍ റൗണ്ടില്‍ ഇന്ത്യയുടെ വിജയകുതിപ്പിന് തിരിച്ചടി. പൂള്‍ ബി റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിനോടാണ് ഇന്ത്യ മുട്ടുമടക്കിയത്. ഇന്ത്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സ് പരാജയപ്പെടുത്തിയത്. സ്‌കോട്ട്‌ലന്‍ഡിനേയും കാനഡയേയും പാകിസ്താനെയും മുട്ടുകുത്തിച്ച ഇന്ത്യയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് നെതര്‍ലന്‍ഡ്‌സ് പുറത്തെടുത്തത്.ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ദീപ് സിങാണ് ആശ്വാസ ഗോള്‍ നേടിയത്. ക്വാട്ടര്‍ ഫൈനല്‍ നേരത്തെ ഉറപ്പിച്ച ഇന്ത്യക്ക് എതിരാളികളാവുക  ചൈന-മലേഷ്യ മല്‍സരത്തിലെ വിജയിയാണ്.  നെതര്‍ലന്‍ഡ്‌സിന് വേണ്ടി പ്രൂയ്‌ജൈസര്‍, ബാര്‍ട്ട്, ബ്രിങ്ക്മാന്‍ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

RELATED STORIES

Share it
Top