ലോക പരിസ്ഥിതി ദിനാഘോഷം ; ജില്ലാതല ഉദ്ഘാടനം ഇന്ന്അടൂര്‍: ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന് അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വനംമന്ത്രി കെ രാജു ഉദ്ഘാടനം നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പേപ്പര്‍ കാരി ബാഗ് യൂനിറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി,  ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, ജില്ലാ പഞ്ചായത്തംഗം ടി മുരുകേഷ്, പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ ഷാജി, ഗ്രാമപ്പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പി, ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പി കെ ജയകുമാര്‍ ശര്‍മ്മ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജയചന്ദ്രന്‍, പ്രധാനാധ്യാപിക കെ മിനി, അധ്യാപകരായ പി ആര്‍ ഗിരീഷ്,  ടി ബിജു കുമാര്‍, പി ഉഷ, സ്‌കൂള്‍ ശതാബ്ദി ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആര്‍ തുളസീധരന്‍ പിള്ള, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ പി ഉദയഭാനു, എ പി ജയന്‍, ബാബു ജോര്‍ജ്, കെ ഇ അബ്ദുര്‍റഹ്മാന്‍, വിക്ടര്‍ ടി തോമസ്, അശോകന്‍ കുളനട പങ്കെടുക്കും. ചടങ്ങിനെത്തുന്ന പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഫലവൃക്ഷ തൈകളും തേക്ക് സ്റ്റംപുകളും ലഭിക്കും.

RELATED STORIES

Share it
Top