ലോക ജലദിനം: വീട്ടമ്മമാര്‍ കേണി ഉപയോഗയോഗ്യമാക്കി

കേണിച്ചിറ: ഒരു കാലത്ത് നിറയെ തെളിനീര്‍ ചുരത്തിയിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള കേണി വീട്ടമ്മമാര്‍ ചേര്‍ന്ന് ഉപയോഗയോഗ്യമാക്കി. പൂതാടി പഞ്ചായത്തിലെ വളാഞ്ചേരി വനാതിര്‍ത്തിയിലെ പഴയ കിണറാണ് ശ്രേയസ് ഇരുളം മേഖലയിലെ വീട്ടമ്മമാര്‍ ചേര്‍ന്ന് വൃത്തിയാക്കിയത്.
നാട്ടിലെങ്ങും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥ വന്നിട്ടും വളാഞ്ചേരിയിലെ പഴയ കേണിയില്‍ നിന്നും യഥേഷ്ടം വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. കാടുമുടിയും കുപ്പികളും കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക്കും കൊണ്ട് നിറഞ്ഞ് നാശോന്മുഖമായ പഴയ കേണി നന്നാക്കിയെടുത്താല്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന ഇവര്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. അമ്പതോളം സ്ത്രീകളാണ് കേണി നന്നാക്കിയെടുക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയത്. രാവിലെ ഏഴോടെ ആരംഭിച്ച ശുചിയാക്കല്‍ പ്രവര്‍ത്തി വൈകുന്നേരം വരെ നീണ്ടു. പുരുഷന്‍മാരും ഇവരെ സഹായിക്കാന്‍ എത്തി. വറ്റാത്ത ഉറവയാണ് ഈ പഴയ കേണിയിലുള്ളത്. കേണിയില്‍ പുതുജലം നിറയുന്നതോടെ പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുമെന്ന് ശ്രേയസ് ഇരുളം കോ ഓഡിനേറ്റര്‍ രാധാ രവീന്ദ്രന്‍ പറഞ്ഞു. കേണി ശുചിയാക്കല്‍ പ്രവൃത്തി വാര്‍ഡംഗം പി എം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മിനി ജോയി, സെലീനാ, സിസിലി, തങ്കമണി, സുമതി,  നേതൃത്വം നല്‍കി.

RELATED STORIES

Share it
Top