ലോക ക്വിസിങ് ചാംപ്യന്‍ഷിപ്പ്; കോഴിക്കോട് റെക്കോഡിലേക്ക്

കോഴിക്കോട്: ലോക ക്വിസിങ് ചാംപ്യന്‍ഷിപ്പിഷിപ്പ് 2018ല്‍ കോഴിക്കോട് റെക്കോഡിലേക്ക്. രണ്ട് റെക്കോഡുകള്‍ ഔദ്യോഗികമായി കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരമെന്ന്് എം കെ രാഘവന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്ത് ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിന്റെയും ഏറ്റവും കൂടുതല്‍ മല്‍സരാര്‍ഥികള്‍ പങ്കെടുക്കുന്നതിന്റെയും പേരിലാണ് കോഴിക്കോട് ലിംക ബുക്ക്ഓഫ് റെക്കോഡില്‍ ഇടംപിടിക്കുക. ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്വിസിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 15ാമത് മല്‍സരമാണിത്. ലോകത്തെ 150ഓളം നഗരങ്ങളില്‍, ജൂണ്‍ 2ന് 3.30 മുതല്‍ 5.30വരെ ഒരേ ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കി നടത്തുന്ന എഴുത്തു പരീക്ഷയാണിത്. കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മല്‍സരവേദി ഒരുങ്ങുന്നത്.

RELATED STORIES

Share it
Top