ലോക കേരളസഭ: ഏഴ് സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി

തിരുവനന്തപുരം: ജനുവരി 12, 13 തിയ്യതികളില്‍ തിരുവനന്തപുരത്തു നടന്ന ലോക കേരള സഭയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുന്നതിനായി ഏഴു സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. 13 മുതല്‍ 17 വരെ അംഗങ്ങളുളള ഓരോ കമ്മിറ്റിയും മൂന്നു മാസത്തിനകം പ്രത്യേകം പ്രത്യേകം റിപോര്‍ട്ട് തയ്യാറാക്കും. ലോക കേരളസഭ നിര്‍വഹണവും കേരള വികസനഫണ്ട് രൂപീകരണവും, പ്രവാസിമലയാളി നിക്ഷേപവും സുരക്ഷയും, പുനരധിവാസവും മടങ്ങിയെത്തിയവര്‍ക്കുള്ള വരുമാനമാര്‍ഗങ്ങളും, കുടിയേറ്റത്തിന്റെ ഗുണനിലവാരവും സാധ്യതകളും, കുടിയേറ്റനിയമവും വനിതകളായ കുടിയേറ്റക്കാരുടെ ക്ഷേമവും, കുടിയേറ്റവും സാംസ്‌കാരിക വിനിമയവും, ഇന്ത്യക്കകത്തുള്ള മലയാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഏഴ് സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top