ലോക കേരളസഭാ സമ്മേളനത്തിന് തുടക്കംതിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനത്തിന് കേരള നിയമസഭാ മന്ദിരത്തില്‍ തുടക്കമായി. രാവിലെ 9.30ന് ആരംഭിച്ച ലോക കേരളസഭയുടെ പ്രഥമ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തിന് നിര്‍ണായക പങ്ക് ലോക കേരള സഭക്ക് വഹിക്കാനാവുമെന്നും ലോകമെങ്ങുമുള്ള പ്രവാസികളെ നാടുമായി ബന്ധിപ്പിക്കാനും വികസനത്തില്‍ ഭാഗഭാക്കാനും ഇത് വഴിത്തിരിവാകുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പ്രവാസ സമൂഹത്തിന് വ്യവസായ ബിസിനസ് രംഗത്തേക്ക് കടന്നു വരുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തില്‍ നിന്ന് :
സഭകള്‍ ജനവികാരത്തിന്റെ വേദികളാണ്.
ലോകമെമ്പാടുമുള്ള പ്രവാസികളുടെ ആശയാഭിലാഷങ്ങള്‍ അലയടിക്കുന്നതാവണം ലോക കേരളസഭ.
ഇത് അവരുടെ പൊതുവേദിയാണ്.
പ്രവാസികളുടെ പ്രാവണ്യവും പ്രാഗത്ഭ്യവും കേരളത്തിനായി കൂടുതല്‍ ഉപയോഗപ്പെടുത്തും. ലോക കേരളസഭയുടെ മു ഖ്വലക്ഷം അതാണ്.
കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ വലിയ സംഭവമായി ലോക കേരള സഭ മാറും.
പ്രവാസികളുടെ വലിയ ജനാധിപത്യ വേദിയാകുമിത്.ശാസ്ത്ര സാങ്കേതികവിദ്യയിലെ നേട്ടങ്ങളും പ്രയോജനപ്പെടുത്തും. ഇവയുടെയെല്ലാംസാധ്യതാ ന്വേഷണ സമ്പര്‍ക്ക വേദിയാണിത്.
ലോക മലയാളിക്ക് ഒരു ജാലകം തുറന്നു നല്‍കുകയാണ്. പ്രവാസികള്‍ക്ക് അര്‍ഹമായ കരുതല്‍ കൂടിയാണിത്. ഇവിടെ ഉയരുന്ന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ എംപിമാര്‍ തയ്യാറാകണം. വിശ്വാസ്യതയുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഉണ്ടാകണം. മടങ്ങി എത്തുന്നവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തണം.
പ്രവാസ സമൂഹത്തിന് വ്യവസായ ബിസിനസ് രംഗത്തേക്ക് കടന്നു വരുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.
ക്ഷേമ പുനരധിവാസ പദ്ധതി ദേശീയ തലത്തില്‍ തന്നെയുണ്ടാവണം.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിഷനുകള്‍ക്ക് പ്രവാസി സഹകരണം ഉറപ്പാക്കും.

RELATED STORIES

Share it
Top