ലോക കപ്പ് വിജയാഘോഷം; ഫ്രാന്‍സില്‍ ആരാധകരും പോലിസും ഏറ്റുമുട്ടി


പാരിസ്: ഫ്രാന്‍സിന്റെ ലോക കപ്പ് വിജയത്തില്‍ പാരിസില്‍ ആരാധകരുടെ അതിരുവിട്ട ആഘോഷ പ്രകടനം. ചാംപ്‌സ് എലിസീസ് വീഥിയില്‍ നടന്ന വിജയാഘോഷത്തിനിടെ മുപ്പതോളം യുവാക്കള്‍ കടകളിലേക്ക് അതിക്രമിച്ച് കയറി ചില്ലുകള്‍ അടിച്ചുതകര്‍ത്തു. അക്രമാസക്തരായ ചിലര്‍ പോലിസിന് നേരെ കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു. ഇതോടെ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തെക്കന്‍നഗരമായ ലിയോണിലും പോലിസും  ആരാധകരും ഏറ്റുമുട്ടി. സിറ്റി സെന#ററില്‍ വലിയ സ്‌ക്രീനില്‍ മല്‍സരം പ്രദര്‍ശിപ്പിക്കുമ്പോളാണ് അക്രമമുണ്ടായത്. നൂറോളം യുവാക്കള്‍ പോലിസ് വാഹനത്തിന് മുകളില്‍ കയറി വിജയം ആഘോഷി ക്കുകയായിരുന്നു.

മാര്‍സിലെയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ അറസ്റ്റിലായി. അക്രമത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. തെക്കുകിഴക്കന്‍ നഗരമായ അന്നെസിയില്‍ വിജയാഘോഷത്തിനിടെ രണ്ടു പേര്‍ അപകടത്തില്‍പ്പെട്ടു. 2015ലെ ഭീകരാക്രമണത്തിന് ശേഷം കടുത്ത ജാഗ്രതയാണ് ഫ്രഞ്ച് സര്‍ക്കാര്‍ പാലിക്കുന്നത്. ലോകകപ്പ് വിജയാഘോഷത്തിനിടെ അക്രമസംഭവങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പോലിസുകാരെ വിന്യസിച്ചിരുന്നു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top