ലോക അഴിമതി വിരുദ്ധദിനം ആചരിച്ചു

കോഴിക്കോട്: ലോക അഴിമതി വിരുദ്ധ ദിനമായ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ദിവസവേതന ശുചീകരണ ജീവനക്കാരുടെയും പഴയകാല തൊഴിലാളികളുടെയും സംഘടനയായ അഴിമതി വിരുദ്ധ സമിതി ലോക അഴിമതി വിരുദ്ധദിനം ആചരിച്ചു. അസംഘടിത തൊഴിലാളികളുടെ മേഖലയില്‍ നടക്കുന്ന അഴിമതികളും ക്രമക്കേടുകള്‍ക്കുമെതിരേ യോഗം പ്രതിഷേധിച്ചു. യോഗം സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയകാല ശുചികരണ തൊഴിലാളികള്‍ക്ക് നിയമനങ്ങളില്‍ നിശ്ചിത ശതമാന ക്വാട്ട മാനദണ്ഡമായി നിശ്ചയിച്ച് ജോലി സുരക്ഷ ഉറപ്പുവരുത്തണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ കലക്ടര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ക്ക് സമിതി ഭാരവാഹികള്‍ നല്‍കിയ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കുക, ആശുപത്രി ദിവസവേതന തൊഴിലാളികളുടെ നിയമനങ്ങളില്‍ ഉദ്യോഗസ്ഥരുടെ സ്വജനപക്ഷപാത സമീപനം അവസാനിപ്പിക്കുക എന്നിവ യോഗം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top