ലോക് അദാലത്ത് വാഹനം പ്രയാണം തുടങ്ങി

കാഞ്ഞങ്ങാട്: ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ സഞ്ചരിക്കുന്ന ലോക് അദാലത്ത് വാഹനം കാഞ്ഞങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പ്രയാണം തുടങ്ങി. ഹൊസ്ദുര്‍ഗ് കോടതി പരിസരത്ത് സബ് ജഡ്ജും ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ടിറ്റി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് പൊതുജനങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവിടെ വച്ചു തന്നെ തീര്‍പ്പാക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയത്. വാഹനത്തില്‍ സബ് ജഡ്ജിനെ കൂടാതെ മീഡിയേറ്റര്‍, ലീഗല്‍ സര്‍വീസ് ജീവനക്കാരും കൂടെയുണ്ടാകും.
ജെഎഫ്‌സിഎം ഫസ്റ്റ് ഹൊസ്ദുര്‍ഗ് വിദ്യാധരന്‍ പെരുമ്പള അധ്യക്ഷത വഹിച്ചു. ജെഎഫ്‌സിഎം സെക്കന്റ് ഹൊസ്ദുര്‍ഗ് ആല്‍ഫാ മമ്മായി, മുന്‍സിഫ് നിസാം, ശിരസ്തദാര്‍ എം ടി മോഹന്‍ദാസ്, ടി കെ അശോകന്‍, കെ സി ശശീന്ദ്രന്‍, കെ എല്‍ മാത്യു സംസാരിച്ചു.

RELATED STORIES

Share it
Top