ലോക്‌സഭ: സഖ്യ തീരുമാനം എസ്പി അഖിലേഷിന് വിട്ടു

ലഖ്‌നോ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യങ്ങളും സീറ്റ് വിഭജനവും സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സമാജ്‌വാദി പാര്‍ട്ടി (എസ്പി) ദേശീയ എക്‌സിക്യൂട്ടീവ്, പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പര്‍ വഴി നടത്തണമെന്നും വോട്ടിങ് യന്ത്രങ്ങള്‍ വഴിയാവരുതെന്നുമാണ് ദേശീയ എക്‌സിക്യൂട്ടീവിന്റെ കാഴ്ചപ്പാടെന്നു മുതിര്‍ന്ന എസ്പി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു.
യോഗത്തില്‍ നിന്ന് അഅ്‌സം ഖാന്‍ അടക്കമുള്ളവര്‍ വിട്ടുനിന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും ഹാജരാവേണ്ടത് അത്യാവശ്യമാണോ എന്ന മറുചോദ്യമാണ് യാദവ് ഉന്നയിച്ചത്.

RELATED STORIES

Share it
Top