ലോക്‌സഭാ തിരഞ്ഞെടുപ്പ്; 2460 വിവിപാറ്റ് മെഷീനുകള്‍ എത്തി

ആലപ്പുഴ: 2019 നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍  ജില്ലയിലെത്തി.  ഇലക്്‌ട്രോണിക് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് ഹൈദരാബാദില്‍ നിന്നാണ് യന്ത്രങ്ങള്‍  കലക്ടറേറ്റിലെത്തിച്ചത്.  അഞ്ചു വലിയ ട്രക്കുകളിലായാണ് മെഷീനുകള്‍ എത്തിച്ചത്.  സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഒ ജെ ബേബി  മെഷീനുകള്‍ കൊണ്ടുവന്ന വാഹനത്തോടൊപ്പം ഉണ്ടായിരുന്നു.
മുമ്പ് മെഷീനുകള്‍ എത്തിച്ചിരുന്നത് ഇരുമ്പ് പെട്ടിക്കുള്ളിലായിരുന്നു. എന്നാല്‍ ഇത്തവണ മാറ്റം വന്നു.  കനമുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കുള്ളിലാണ്  ഇത്തവണ മെഷീനുകള്‍ എത്തിയത്.  ഭാരക്കുറവും കൈകാര്യം ചെയ്യാനുള്ള സൗകര്യവും ഇതിന്റെ നേട്ടമാണ്.  ഇലക്ഷന്‍ കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബാക്കിയുള്ള കണ്‍ട്രോള്‍ യൂനിറ്റുകളും ബാലറ്റ് യൂനിറ്റും പിന്നാലെ എത്തിച്ചേരും.
ആദ്യഘട്ടത്തില്‍ വയനാട്, കോഴിക്കോട്, ആലപ്പുഴ ജില്ലകള്‍ക്കു മാത്രമാണ് വിവിപാറ്റ് മെഷീനുകള്‍ അനുവദിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ എസ് നാഥ്, ജൂനിയര്‍ സൂപ്രണ്ട് എസ് അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍  വിവി പാറ്റ് മെഷീനുകള്‍  എണ്ണിത്തിട്ടപ്പെടുത്തി. പരിശോധനയ്ക്കുശേഷം കലക്ടറേറ്റിലെ വെയര്‍ ഹൗസിലേക്ക് ഇത് നീക്കി.

RELATED STORIES

Share it
Top