ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇസ്‌ലാമും ഭഗവാനും തമ്മില്‍: ബിജെപി എംഎല്‍എ

ബല്ലിയ(യുപി): 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇസ്‌ലാമും ഭഗവാനും തമ്മിലാണെന്നും അത് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കുന്നതു പോലുള്ള പോരാട്ടമായിരിക്കുമെന്നും ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ മറ്റൊരു എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെ സുരേന്ദ്ര സിങ് ന്യായീകരിച്ചിരുന്നു. രാജ്യത്തെ ജനങ്ങള്‍ ഇസ്്‌ലാം വിജയിക്കണോ ഭഗവാന്‍ വിജയിക്കണോ എന്ന് തീരുമാനിക്കും. ബിജെപി ജയിക്കുന്നുവെങ്കില്‍ ജനങ്ങള്‍ ആഹ്ലാദിക്കും. പ്രതിപക്ഷമാണ് ജയിക്കുന്നതെങ്കില്‍ പാകിസ്താനിലായിരിക്കും ആഘോഷം - അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top