ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമാവില്ലെന്ന് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഭാഗമാവില്ലെന്ന്, 2014 തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വിജയത്തില്‍ പ്രധാന പങ്കുവഹിച്ച പ്രമുഖ തിരഞ്ഞെടുപ്പു തന്ത്ര ഉപദേശകന്‍ പ്രശാന്ത് കിഷോര്‍. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം കോണ്‍ഗ്രസ്സിനെയാണ് സഹായിച്ചത്. താന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഗുജറാത്തിലേക്കോ, തന്റെ ജന്മദേശമായ ബിഹാറിലേക്കോ പോവുമെന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞു. അടിസ്ഥാന വര്‍ഗക്കാരായ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top