ലോക്‌സഭയില്‍ ഇനി മുതല്‍ അംഗങ്ങള്‍ക്ക് 5 ചോദ്യങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: ലോക്‌സഭാ അംഗങ്ങള്‍ ഇനി മുതല്‍ ഒരു ദിവസം അഞ്ചു ചോദ്യങ്ങള്‍ വരെ മാത്രമേ ചോദിക്കാന്‍ പാടുള്ളൂ. നിലവില്‍ പ്രതിദിനം 10 ചോദ്യങ്ങള്‍ വരെ ചോദിക്കാമെന്നാണ് വ്യവസ്ഥ. അടുത്ത പാര്‍ലമെന്റ് സമ്മേളനം മുതല്‍ ഓരോ അംഗങ്ങള്‍ക്കും അഞ്ചു ചോദ്യങ്ങള്‍ വരെ മാത്രമേ ചോദിക്കാനാവൂ എന്ന് ലോക്‌സഭയിലെ ചോദ്യോത്തര സെല്‍ ഇറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അംഗങ്ങള്‍ ഒരു ദിവസം 230 ചോദ്യങ്ങള്‍ക്കു മാത്രമേ നോട്ടീസ് നല്‍കാന്‍ പാടുള്ളൂവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

RELATED STORIES

Share it
Top