ലോക്‌സഭയില്‍ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷ കക്ഷികള്‍


ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടക്കത്തില്‍ തന്നെ ബഹളമയം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയവുമായി കോണ്‍ഗ്രസും തെലുഗു ദേശം പാര്‍ട്ടിയും എന്‍സിപിയും രംഗത്തെത്തി. മൂന്ന് പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ തയ്യാറാണെന്ന് സ്പീക്കര്‍ അറിയിച്ചു.

മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് പ്രതിപക്ഷ കക്ഷികളുമായി നടത്തിയ ചര്‍ച്ചയില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

അവിശ്വാസ പ്രമേയത്തിന് പുറമേ രാജ്യസഭാ ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പും സര്‍ക്കാരിന് വെല്ലുവിളി സൃഷ്ടിക്കും. നിലവിലെ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പുതിയ ഉപാധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഈ സമ്മേളനത്തില്‍ ആറ് ഓര്‍ഡിനന്‍സുകള്‍ സര്‍ക്കാരിന് ബില്ലാക്കി മാറ്റേണ്ടതുണ്ട്. ഡാം സുരക്ഷ, ഡിഎന്‍എ പ്രൊഫൈലിങ്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പുതിയ ബില്ലുകളും നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടതുണ്ട്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top