ലോക്പാല്‍: ഹസാരെ ഒക്ടോബര്‍ രണ്ടിന് നിരാഹാരം തുടങ്ങും

റലേഗന്‍സിദ്ധി (മഹാരാഷ്ട്ര): കേന്ദ്രത്തില്‍ ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ ഒക്ടോബര്‍ രണ്ടു മുതല്‍ നിരാഹാര സമരം തുടങ്ങും. അഹ്മദ്‌നഗര്‍ ജില്ലയിലെ തന്റെ ജന്‍മദേശമായ റലേഗന്‍സിദ്ധി ഗ്രാമത്തിലായിരിക്കും ഉപവാസമെന്നു ഹസാരെ അറിയിച്ചു.
പ്രക്ഷോഭത്തില്‍ പങ്കു ചേരാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. പാര്‍ലമെന്റ് പാസാക്കുകയും 2014 ജനുവരിയില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്ത ലോക്പാല്‍ ബില്ല് നടപ്പാക്കുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അഴിമതി തടയാന്‍ ഈ സര്‍ക്കാരിന് ഇച്ഛാശക്തിയില്ല. അതിനാല്‍ നിരവധി കാരണങ്ങള്‍ പറഞ്ഞു ലോക്പാല്‍ നിയമനം വൈകിക്കുകയാണ്- ഹസാരെ ആരോപിച്ചു.

RELATED STORIES

Share it
Top