ലോക്പാല്‍: തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ- സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്പാല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ ചേരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ലോക്പാല്‍ അംഗങ്ങളെ യോഗത്തില്‍ നാമനിര്‍ദേശം ചെയ്യുമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിനെ സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു.  ജൂൈല 19 വരെ വിഷയത്തില്‍ കോടതി മറ്റ് ഉത്തരവിറക്കുകയില്ലെന്നും 24ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.  ലോക്പാല്‍ രൂപീകരണത്തിനുള്ള നടപടികളുടെ സമയക്രമത്തെക്കുറിച്ച് 10 ദിവസത്തിനകം സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ജൂലൈ രണ്ടിനു കോടതി ഉത്തരവിട്ടിരുന്നു. ലോക്പാല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഉടനെ യോഗം ചേരുമെന്നാണ് അന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചത്.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലെന്നതായിരുന്നു ലോക്പാല്‍ സമിതി നിയമിക്കാത്തതിനെതിരേ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനവാദം.

RELATED STORIES

Share it
Top