ലോക്കപ്പ് കൊലപാതകങ്ങളും മര്‍ദനങ്ങളും സിപിഎം നേതാക്കളെ തൃപ്തിപ്പെടുത്താന്‍:ജോണി നെല്ലൂര്‍

മുവാറ്റുപുഴ: കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന ലോക്കപ്പ് കൊലപാതകങ്ങളും മര്‍ദ്ദനങ്ങളും സിപിഎം നേതാക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി പോലിസ് നടത്തുന്ന നടപടിയുടെ ഭാഗമാണ്.
വരാപ്പുഴയിലും എടത്തലയിലും ഏറ്റവും ഒടുവില്‍ ചങ്ങനാശ്ശേരിയിലും സംഭവിച്ചത് ഇതാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ചൂണ്ടിക്കാട്ടി. സിപിഎം അതിപ്രസരം കൊണ്ട് പാവപ്പെട്ടവര്‍ക്ക് പോലിസില്‍ നിന്നും നീതി ലഭിക്കുന്നില്ല.
പോലിസ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുന്നു. കേരളത്തിലെ പോലിസ് സേന നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കണമെങ്കില്‍ പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണമെന്ന് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് ജേക്കബ്ബ് എറണാകുളം ജില്ലാ നേതൃസംഗമം മുവാറ്റുപുഴ വൈസ് മെന്‍സ് ക്ലബ്ബ് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് അധ്യക്ഷത വഹിച്ചു.  പാര്‍ട്ടിയുടെ ജില്ലാ ക്യാംപ് ആഗസ്തില്‍ പെരുമ്പാവൂരില്‍ വച്ച് നടത്തുന്നതിന് യോഗം തീരുമാനമെടുത്തു. റെജി ജോര്‍ജ്, ബേബി നെല്ലിമറ്റം, ബേബി കുന്നുമ്മേല്‍, രാജു തുരുത്തേല്‍, ടോമി ചിറപ്പൂറം, ആന്റണി പാലക്കുഴി, ഷാജി കൂത്താട്ടുകുളം, വിനോയി താണികുന്നേല്‍, ജോഷി കെ പോള്‍, പി എന്‍ കുട്ടപ്പന്‍പ്പിള്ള, ജോയി പ്ലാന്തോട്ടം, രാധ നാരായണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top